National
അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് പ്രതിഷേധം ശക്തം ; ഡല്‍ഹി മന്ത്രി അതിഷി അറസ്റ്റില്‍
എം എല്‍ എ മാരെയും നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡല്‍ഹി | കെജരിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. രാജ്യ തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്. ഡല്‍ഹി മന്ത്രിമാരടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡല്‍ഹി മന്ത്രി അതിഷിയെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഡല്‍ഹി ഐ ടി ഒ പരിസരത്ത് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.
ഐ ടി ഒ പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുകയാണ്. ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പോലീസ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യത്തിനുള്ള വെല്ലുവിളിയാണെന്ന് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ അതിഷി പ്രതികരിച്ചു. ബി ജെ പി ഓഫീസിലേക്കുള്ള എ എ പി മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് മന്ത്രിമാരും പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.