National
അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രിൽ ഒന്ന് വരെ നീട്ടി
നാല് ദിവസം കൂടി ഇ ഡി കസ്റ്റഡിയിൽ തുടരും
ന്യൂഡല്‍ഹി | ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഇഡി കസ്റ്റഡി ഏപ്രിൽ 1 വരെ നീട്ടി. വ്യാഴാഴ്ച കെജ്‌രിവാളിനെ ഇഡി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. വാദം കേട്ട ശേഷം റോസ് അവന്യൂ കോടതി കസ്റ്റഡി 4 ദിവസത്തേക്ക് നീട്ടി നൽകുകയായിരുന്നു.
ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീർന്ന സാഹചര്യത്തിലാണ് കെജ് രിവാളിനെ വിചാരണ കോടതിയില്‍ ഹാജരാക്കിയത്. കെജ് രിവാളിനെ എത്തിക്കുന്നതിനാല്‍ കോടതിക്ക് പുറത്ത് വന്‍ സുരക്ഷ ഒരുക്കിയിരുന്നു. കോടതിക്ക് പുറത്ത് കേന്ദ്ര സേനയെ വിന്യസിച്ചു. ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവര്‍ കോടതിയില്‍ എത്തി.
അരവിന്ദ് കെജ് രിവാളിന്റെ ഭാര്യ സുനിത കെജരിവാളും കോടതിയില്‍ എത്തിയിരുന്നു. മദ്യ നയ അഴിമതി കേസിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടാകുമെന്ന് കെജ് രിവാളിന്റെ ഭാര്യ സുനിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.