National
അരവിന്ദ് കെജരിവാളിന്റെ ഇടക്കാല ജാമ്യ ഹരജി തള്ളി; കസ്റ്റഡി കാലാവധി 19വരെ നീട്ടി
അതേ സമയം കെജരിവാളിന് ആവശ്യമായ വൈദ്യപരിശോധന നടത്താനും കോടതി ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചു.
ന്യൂഡല്‍ഹി | ആരോഗ്യ കാരണങ്ങള്‍ കാണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതി തള്ളി. ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് അരവിന്ദ് കെജ്രിവാള്‍.
കോടതിയില്‍ ഹാജരാക്കിയ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂണ്‍ 19 വരെ കോടതി നീട്ടി. ഏഴ് ദിവസത്തേക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു കെജരിവാളിന്റെ ഹരജി
അതേ സമയം കെജരിവാളിന് ആവശ്യമായ വൈദ്യപരിശോധന നടത്താനും കോടതി ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചു. .മാര്‍ച്ചില്‍ അറസ്റ്റിലായ കെജ്രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിറകെ അടുത്ത ദിവസം അദ്ദേഹം ജയിലേക്ക് മടങ്ങുകയായിരുന്നു