Connect with us

aravind kejrival

അരവിന്ദ് കെജ്രിവാളിന് ജാമ്യം

അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്നു കോടതി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതി ജാമ്യം നല്‍കി. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്നു കോടതി പറഞ്ഞു.  മദ്യനയ അഴിമതി കേസിലാണ് സി ബി ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ജാമ്യം ലഭിച്ചതോടെ അദ്ദേഹം ജയില്‍ മോചിതനാവും. ജയിലിലടച്ചിട്ടും അദ്ദേഹം മുഖ്യമന്ത്രി പദവി രാജിവച്ചിരുന്നില്ല.

മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ?, സ്ഥിര ജാമ്യം അനുവദിക്കണോ?, കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ? എന്ന കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിന് ശേഷം ജസ്റ്റിസ് സൂര്യകാന്ത് ആണ് ജാമ്യം അനുവദിച്ചുള്ള വിധി പറഞ്ഞത്. വിചാരണ പെട്ടെന്ന് പൂര്‍ത്തിയാകാനിടയില്ലെന്നും അതിനാല്‍ അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്നും ഉത്തരവില്‍ വിലയിരുത്തി.

നുണയ്ക്കും ഗൂഢാലോചനക്കും എതിരെ സത്യം വിജയം കണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പ്രതികരിച്ചു. ജൂണ്‍ 26 നാണ് കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയിലിരിക്കേ സി ബി ഐ അറസ്റ്റ് ചെയ്തത്. ഇ ഡി കേസില്‍ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മദ്യനയ കേസില്‍ നേരത്തെ അറസ്റ്റിലായ മനീഷ് സിസോദിയക്കും കെ കവിതയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Latest