Connect with us

National

സ്വകാര്യ വാട്ട്സ്ആപ്പ് ചാനല്‍ ആരംഭിച്ച് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിക്കാനാണ് പുതിയ ചാനലുകൊണ്ട് ഉദ്ദേശിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വകാര്യ വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ചു. ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനും പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുന്നതിനുമാണ് ചാനല്‍ തുടങ്ങിയതെന്ന് കെജ്രിവാള്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ചാനല്‍ തുടങ്ങിയ വിവരം പുറത്തുവിട്ടത്. ഡല്‍ഹി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിക്കാനാണ് പുതിയ ചാനലുകൊണ്ട് ഉദ്ദേശിക്കുന്നത്.

നേരത്തേ ഡല്‍ഹി മുഖ്യമന്ത്രിയുടെ പേരിലുള്ള ചാനല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ തുടങ്ങിയത് അരവിന്ദ് കെജ്രിവാളിന്റെ സ്വകാര്യ വാട്ട്‌സ്ആപ്പ് ചാനലാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.തന്റെ ചാനലിലൂടെ ജനങ്ങളുമായി ബന്ധപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു.

കുട്ടികള്‍ക്കായി ആം ആദ്മി പാര്‍ട്ടി ലോകോത്തര സ്‌കൂളുകള്‍ ആരംഭിക്കുമെന്നും പ്രാദേശിക ക്ലിനിക്കുകളും ആശുപത്രികളും നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഒന്നാമത്തെ രാജ്യം ഇന്ത്യയാണെന്നും അതില്‍ കുറഞ്ഞതൊന്നും നമ്മള്‍ അര്‍ഹിക്കുന്നില്ലെന്നും കെജ്രിവാള്‍ തന്റെ വാട്ട്സ്ആപ്പ് ചാനലില്‍ പോസ്റ്റ് ചെയ്തു.