National
അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയില്‍ മോചിതനാവും
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹിയിലെ മന്ത്രിമാര്‍ തുടങ്ങിയവര്‍ കെജ്രിവാളിനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് എത്തും
ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാള്‍ ഇന്ന് ഉച്ചയോടെ പുറത്തിറങ്ങും. റോസ് അവന്യൂ കോടതിയില്‍ നിന്ന് ഇന്ന് ഉച്ചയോടെ ജാമ്യ ഉത്തരവ് ലഭിക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹിയിലെ മന്ത്രിമാര്‍ തുടങ്ങിയവര്‍ കെജ്രിവാളിനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് എത്തും.
അതേസമയം, ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 48 മണിക്കൂര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഡ്യൂട്ടി ജഡ്ജിക്ക് മുമ്പാകെ ഈ വാദങ്ങള്‍ ഉന്നയിക്കാമെന്ന് കോടതി അറിയിച്ചു. ജാമ്യത്തിന് 48 മണിക്കൂര്‍ സ്റ്റേ നല്‍കണമെന്ന് ഇഡി നേരത്തെ കോടതിയോട് ആവശ്യപ്പെട്ടുവെങ്കിലും അവധിക്കാല ബെഞ്ച് ഇത് നിരസിച്ചു.ഈ വര്‍ഷം മാര്‍ച്ച് 21നാണ് കെജരിവാളിനെ എന്‍ഫോഴ്‌സ്‌മെനറ്റ് ഡയറക്ടറേറ്റ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെര്‍ച്ച് വാറന്റുമായി എന്‍ഫോഴ്സ്മെന്റ് സംഘം കെജരിവാളിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് കെജരിവാളിനേയും ജോലിക്കാരേയും ചോദ്യം ചെയ്യുകയും കെജരിവാളിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചിരുന്നു. ജാമ്യകാലാവധി അവസാനിച്ച് ജൂണ്‍ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങി.
ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. 18 ദിവസത്തിന് ശേഷമാണ് കെജ്രിവാളിന് വീണ്ടും ജാമ്യം ലഭിക്കുന്നത്.