National
ആര്യന്‍ ഖാന്‍ കേസ്: ബോംബെ ഹൈകോടതിയെ സമീപിച്ച് സമീര്‍ വാങ്കഡെ
ഇന്ന് ഉച്ചക്ക് രണ്ടരയ്ക്ക് ഹരജി അടിയന്തരമായി കോടതി പരിഗണിക്കും.

ന്യൂഡല്‍ഹി| ഷാരൂഖ് ഖാനില്‍ നിന്നും 25 കോടി ആവശ്യപ്പെട്ടെന്ന കേസില്‍ സമീര്‍ വാങ്കഡെ ബോംബെ ഹൈകോടതിയെ സമീപിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയ്ക്ക് ഹരജി അടിയന്തരമായി കോടതി പരിഗണിക്കും. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സമീര്‍ വാങ്കഡെക്ക് സി.ബി.ഐ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വാങ്കഡെ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.
മെയ് 22 വരെ സമീര്‍ വാങ്കഡെക്ക് അറസ്റ്റില്‍ നിന്നും ഡല്‍ഹി കോടതി സംരക്ഷണം നല്‍കിയിട്ടുണ്ട്. മുംബൈ ഹൈകോടതിയെ സമീപിക്കാനും വാങ്കഡെക്ക് അനുമതിയുണ്ട്.
---- facebook comment plugin here -----