aryan khan ncb case
ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസ്: ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കി റിപ്പോര്‍ട്ട്
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യശുദ്ധിയും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നു.
മുംബൈ | ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെയുള്ള മയക്കുമരുന്ന് കേസില്‍ ഉദ്യോഗസ്ഥര്‍ നിലവിട്ട് പെരുമാറിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി)യിലെ എട്ട് ഉദ്യോഗസ്ഥര്‍ സംശയകരമായ പെരുമാറ്റം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്‍ സി ബി തന്നെയാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയത്.
കഴിഞ്ഞ മെയില്‍ ആര്യന്‍ ഖാനെതിരെ മതിയായ തെളിവില്ലെന്ന് എന്‍ സി ബി സമ്മതിച്ചിരുന്നു. അതിന് ശേഷം ഏറെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. കേസില്‍ ആര്യന്‍ ഖാന്‍ മൂന്നാഴ്ച ജയിലില്‍ കഴിഞ്ഞിരുന്നു.
നിരവധി ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യശുദ്ധിയും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മുംബൈ തീരത്തിനടുത്ത് നങ്കൂരമിട്ട ആഡംബര കപ്പലില്‍ വെച്ചാണ് മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെയും മറ്റ് 20 പേരെയും എന്‍ സി ബി അറസ്റ്റ് ചെയ്തത്.