National
മയക്ക് മരുന്ന് കേസില്‍ ആര്യന്‍ ഖാന് എന്‍ സി ബി ക്ലീന്‍ചിറ്റ്
കേസില്‍ 6,000 പേജുള്ള കുറ്റപത്രതമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്
മുംബൈ | ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മയക്ക് മരുന്ന് കേസില്‍ ക്ലീന്‍ ചിറ്റ്. ക്രൂയിസ് മയക്കുമരുന്ന കേസില്‍ ആര്യന്‍ ഖാന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. വെള്ളിയാഴ്ചയാണ് എന്‍ ഡി പി സി കോടതിയില്‍ എന്‍ സി ബി കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കുറ്റപത്രത്തില്‍ ആര്യന് ഖാന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യം പരിശോധിക്കാന് പ്രത്യേക സമിതിയെ നിയോഗിച്ചു.
കേസില്‍ 6,000 പേജുള്ള കുറ്റപത്രതമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ 20 പ്രതികളില്‍ 14 പേര്‍ക്കെതിരെ എന്‍ ഡി പി എസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ആര്യന്‍ഖാന്‍ ഉള്‍പ്പെടെ ബാക്കി ആറ് പ്രതികള്‍ളുടെ പേര് കുറ്റപത്രത്തിലില്ല.
2021 ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള ക്രൂയിസ് കപ്പല്‍ റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍ സി ബി അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത്. ഈ കേസില്‍ 28 ദിവസം ആര്യന്‍ ഖാന്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അന്നത്തെ എന്‍ സി ബി മേധാവി സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും അറസ്റ്റ് നടപടികളും.