Connect with us

National

മയക്ക്മരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്

എന്‍സിബി എപ്പോള്‍ എവിടെ വിളിച്ചാലും ഹാജരാവാന്‍ ഖാന് ഒരു മടിയുമില്ലെന്ന് ജസ്റ്റിസ് എന്‍ഡബ്ല്യു സാംബ്രെ അഭിപ്രായപ്പെട്ടു.

Published

|

Last Updated

മുംബൈ | ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പ്രതി ആര്യന്‍ ഖാന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എന്‍സിബി ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്.

നേരത്തെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയില്‍ ഹാജരാകണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം നവംബര്‍ 5, 12, 19, 26, ഡിസംബര്‍ 3, 10 തീയതികളില്‍ ആര്യന്‍ ഖാന്‍ എന്‍സിബിക്ക് മുന്നില്‍ എത്തുകയും ചെയ്തു. എന്‍സിബി എപ്പോള്‍ എവിടെ വിളിച്ചാലും ഹാജരാവാന്‍ ഖാന് ഒരു മടിയുമില്ലെന്ന് ജസ്റ്റിസ് എന്‍ഡബ്ല്യു സാംബ്രെ അഭിപ്രായപ്പെട്ടു.

തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. എന്നാല്‍ എന്‍സിബി ഓഫീസ് ഒഴികെ മറ്റിടങ്ങളിലേക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍, അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.

Latest