Connect with us

Kerala

മഴയായതിനാല്‍ പുഴയുടെ അതിര് കണ്ടില്ല; പുഴയില്‍ വീണ് യുവാവ് മരിച്ചു

യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Published

|

Last Updated

ഇടുക്കി| ഇടുക്കി മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

ശക്തമായ മഴയായതിനാല്‍ സനീഷിന് പുഴയുടെ അതിര് കാണാന്‍ കഴിഞ്ഞില്ല. പുഴയിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

Latest