Connect with us

Kozhikode

കോഴിക്കോട് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍

പുലര്‍ച്ചെ അഞ്ചിന് അതിഥി തൊഴിലാളികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്.

Published

|

Last Updated

കോഴിക്കോട് | രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന് ഒരു മാസത്തില്‍ താഴെ മാത്രമാണ് പ്രായമെന്ന് പോലീസ് പറഞ്ഞു. ഫറോക്ക് പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളില്ല.

പുലര്‍ച്ചെ അഞ്ചിന് അതിഥി തൊഴിലാളികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിലാണ് കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ മെഡി.കോളജിലേക്ക് മാറ്റിയിട്ടുണ്ട്. സമീപ ആശുപത്രികളില്‍ ഈയടുത്തുണ്ടായ പ്രസവ വിവരങ്ങള്‍ ശേഖരിച്ച് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.