Kerala
മഴയോളം മഴയോരം; പ്രവാസി ഫാമിലി സമ്മിറ്റ് ഈ മാസം 31 ന്
രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന പരിപാടിയില്‍ പാരന്റിംഗ്, ഫാമിലി ബോണ്ട്, ആരോഗ്യ സംരക്ഷണം, സാമ്പത്തിക അച്ചടക്കം, കരിയര്‍ ഗൈഡന്‍സ്, സോഷ്യല്‍ മീഡിയ തുടങ്ങി പ്രവാസികള്‍ക്കാവശ്യമായ വ്യത്യസ്ത സെഷനുകള്‍ നടക്കും
മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ‘മഴയോളം മഴയോരം’ ഫാമിലി സമ്മിറ്റ് ഈ മാസം 31 ന് നടക്കും. വറ്റി വരണ്ട ഭൂമിയെ ചെറുതുള്ളികൊണ്ട് സമ്പല്‍ സമൃദ്ധമാക്കുന്ന മഴയെപോലെ 1970 കളിലെ വറുതിയില്‍ നിന്ന് കേരളത്തെ ഇന്ന് കാണുന്ന പുരോഗതിയിലേക്കെത്തിച്ച പ്രവാസികളുടെ കഠിനാധ്വാനത്തിനും കഷ്ടപ്പാടുകള്‍ക്കുമുള്ള അംഗീകാരമായാണ് ‘മഴയോളം മഴയോരം’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന പരിപാടിയില്‍ പാരന്റിംഗ്, ഫാമിലി ബോണ്ട്, ആരോഗ്യ സംരക്ഷണം, സാമ്പത്തിക അച്ചടക്കം, കരിയര്‍ ഗൈഡന്‍സ്, സോഷ്യല്‍ മീഡിയ തുടങ്ങി പ്രവാസികള്‍ക്കാവശ്യമായ വ്യത്യസ്ത സെഷനുകള്‍ നടക്കും.
മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടിക്ക് നേതൃത്വം നല്‍കും. വിവിധ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികള്‍ സംബന്ധിക്കും.
പരിപാടിയുടെ ലോഗോ പ്രകാശനം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വ്വഹിച്ചു. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ പൊന്മുണ്ടം എന്നിവര്‍ സംബന്ധിച്ചു.