Connect with us

Kerala

ഓച്ചിറയില്‍ ഉയര്‍ത്താന്‍ ശ്രമിക്കവെ കെട്ടുകാള നിലംപതിച്ചു; ഒഴിവായത് വന്‍ അപകടം

അപകടം മുന്നില്‍ കണ്ട് ആളുകളെ സമീപത്ത് നിന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു

Published

|

Last Updated

കൊല്ലം |  ഓച്ചിറ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി നിര്‍മിച്ച കൂറ്റന്‍ കെട്ടുകാള നിലംപതിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. 72 അടി യരമുള്ള കെട്ടുകാളയാണ് വീണത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല

28ാം ഓണത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തില്‍ കാളകെട്ട് ഉത്സവം നടക്കുന്നത്.ഒരു കരക്കാരുടെ കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. ഇരുമ്പടക്കം ഉപയോഗിച്ചാണ്് കെട്ടുകാള നിര്‍മിക്കുന്നത്.

ക്രെയിനിന്റെ സഹായത്തോടെ ക്ഷേത്രത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. അപകടം മുന്നില്‍ കണ്ട് ആളുകളെ സമീപത്ത് നിന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. മറിഞ്ഞ കെട്ടുകാള കാലഭൈരവന്റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടണ്‍ ഇരുമ്പ്, 26 ടണ്‍ വൈക്കോല്‍ എന്നിവകൊണ്ടു നിര്‍മിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്.

 

---- facebook comment plugin here -----

Latest