Connect with us

hajj 2022

ഞായറാഴ്ച വരെ മദീന വഴി ഹജ്ജിനെത്തിയത് 1.59 ലക്ഷം തീർത്ഥാടകർ

കൂടുതൽ ഇന്തോനേഷ്യൻ തീർഥാടകരാണ്

Published

|

Last Updated

മദീന | ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്ച വരെ പ്രവാചക നഗരിയായ മദീന വഴി സഊദി അറേബ്യയിലെത്തിയത് 1,59,000 തീർഥാടകർ. വ്യോമ, കര വഴിയാണ് തീർത്ഥാടകരെത്തിയതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര അന്താരാഷ്ട്ര വിമാനത്താവളം വഴി ഞായറാഴ്ച രാത്രി വരെ 1,46,765 തീർഥാടകരും കര മാർഗം 12,235 പേരുമാണ് എത്തിയത്.

മദീനയിൽ താമസിക്കുന്ന തീർഥാടകരുടെ  സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്തോനേഷ്യൻ തീർഥാടകരാണ്, 26,705 പേർ. ഇന്ത്യ 19,663 , ബംഗ്ലാദേശ്  8,672, പാക്കിസ്ഥാൻ 7,747, ഇറാൻ  6,567 തീർഥാടകരുമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

ആദ്യ ഘട്ടത്തിൽ  63,077 തീർത്ഥാടകർ മദീന സിയാറത്ത് കർമങ്ങൾ പൂർത്തിയാക്കി മക്കയിലെത്തി. ഞായറാഴ്ച രാത്രി വരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള  96,526 തീർഥാടകരാണ് മദീനയിലുള്ളത്.

Latest