Connect with us

Kerala

പുതിയ ഉത്തരസൂചികയായി; കെമിസ്ട്രി മൂല്യനിര്‍ണയം ഇന്ന് പുന:രാരംഭിക്കും

ഇതുവരെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും പുതുക്കിയ സൂചിക അനുസരിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്തും

Published

|

Last Updated

തിരുവനന്തപുരം | പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ഇന്ന് മുതല്‍ പുനഃരാരംഭിക്കും. ഇന്നലെയാണ് പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഇന്ന്് രാവിലെ ഉത്തരസൂചിക അധ്യാപകര്‍ക്ക് പരിചയപ്പെടുത്തും. ഇതുവരെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും പുതുക്കിയ സൂചിക അനുസരിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്തും.

സംസ്ഥാന വ്യാപകമായുള്ള അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചോദ്യകര്‍ത്താവിന്റെയും വിദഗ്ധ സമിതിയുടെയും ഉത്തര സൂചിക പുനപരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരായ 15 അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ഉത്തര സൂചികയിലെ അപാകതകള്‍ പരിഹരിച്ചത്.

രാവിലത്തെ സെഷനില്‍ ഉത്തരസൂചിക അധ്യാപകര്‍ക്ക് പരിചയപ്പെടുത്തും. മൂല്യനിര്‍ണയം പുതിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തിലായിരിക്കും. ഇതുവരെ മൂല്യനിര്‍ണയം നടത്തിയ 28000 ഉത്തര പേപ്പറുകള്‍ പുതുക്കിയ ഉത്തരസൂചികയുടെ അടിസ്ഥാനത്തില്‍ വീണ്ടും മൂല്യനിര്‍ണയം നടത്തുമെന്നാണ് സൂചന. ഇതില്‍ വിശദമായ സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് പിന്നീട് പുറത്തിറക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മൂല്യനിര്‍ണയത്തില്‍ നിന്നും വിട്ടു നിന്ന അധ്യാപകര്‍ ഇന്ന് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കും.

 

Latest