Connect with us

Kerala

നവവധു ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം.

Published

|

Last Updated

ആലപ്പുഴ |  ആലപ്പുഴയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22 കാരിയായ ആസിയ ആണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

ഞായറാഴ്ച രാത്രിയാണ് സംഭവം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയില്‍ തന്നെയാണ് താമസിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആസിയ ആലപ്പുഴയിലെ ഭര്‍തൃവീട്ടിലേക്ക് വരുന്നത്. ഇന്ന് വൈകിട്ട് ഭര്‍ത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് ആലപ്പുഴയിലെ സ്വകാര്യ ബേങ്ക് ജീവനക്കാരനാണ്.