Connect with us

Kasargod

സംഘാടക സമിതിയായി; സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (ഖ. സി) ഉറൂസ് മുബാറക്ക് ജൂണ്‍ 27 മുതല്‍ 30 വരെ

സയ്യിദ് അത്വഊള്ള തങ്ങള്‍ ഉദ്യാവരം (ചെയര്‍മാന്‍), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (കണ്‍വീനര്‍), പളളികുഞ്ഞി ഹാജി ഹൊസംഗടി (ഫൈനാന്‍സ് സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായുള്ള  501 അംഗ സംഘാടക സമിതിയാണ് നിലവില്‍ വന്നത്.

Published

|

Last Updated

മഞ്ചേശ്വരം | മള്ഹറുനൂറില്‍ ഇസ്ലാമിത്തഅലീമിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ദ റമസാന്‍ 21 രാവില്‍ നടത്തുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെയും, ജൂണ്‍ 27 മുതല്‍ 30 വരെ നടക്കുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ ഒമ്പതാമത് ഉറൂസ് മുബാറക്കിന്റെയും വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.

സയ്യിദ് അത്വഊള്ള തങ്ങള്‍ ഉദ്യാവരം (ചെയര്‍മാന്‍), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (കണ്‍വീനര്‍), പളളികുഞ്ഞി ഹാജി ഹൊസംഗടി (ഫൈനാന്‍സ് സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായുള്ള അംഗം സംഘാടക സമിതിയാണ് നിലവില്‍ വന്നത്.

മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി സയ്യിദ് അത്വഊള്ള തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് ശിഹബുദ്ദീന്‍ തങ്ങള്‍ മദക, സയ്യിദ് മുസ്തഫ സിദ്ധീഖി മമ്പുറം, സയ്യിദ് മുഹീനുദ്ദീന്‍ തങ്ങള്‍ പാവൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഹസ്സന്‍ സഅദി അല്‍ അഫ്ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, അബ്ദുല്‍ ഹമീദ് സഖാഫി ബാകിമാര്‍, അബൂബക്കര്‍ സിദ്ധിഖ് സഅദി തൗടൂഗോളി, സുബൈര്‍ സഖാഫി വട്ടൊളി, മുഹമ്മദ് ശരീഫ് ബാഖവി കാട്ടിപ്പള്ള, അബ്ദുല്‍ ഹമീദ് മദനി മച്ചമ്പാടി, അബ്ദുസ്സലാം മിസ്ബാഹി, മുഹമ്മദ് സഖാഫി തൊകെ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി കര്‍ണുര്‍, അബ്ദുറഊഫ് മിസ്ബാഹി ബദിയടുക്ക, ജമാല്‍ സഖാഫി പെര്‍വാട്, അബ്ദുല്‍ ബാരി സഖാഫി, അഡ്വ. ഹസ്സന്‍ കുഞ്ഞി മള്ഹര്‍, കെ എം അബൂബക്കര്‍ സിദ്ദീഖ് മൊണ്ടുഗൊളി, ഉമറുല്‍ ഫാറൂഖ് പോസോട്ട്, അബ്ദുല്‍ കരിം ദര്‍ബാര്‍കട്ടെ, നംഷാദ് ബെജ്ജ, സ്വാദിഖ് ആവളം, പള്ളികുഞ്ഞി ഹാജി ഹോസങ്ങാടി, അബ്ദുറഹ്മാന്‍ ഹാജി പൊസോട്ട്, എഷ്യന്‍ ബാവ ഹാജി, മഹമൂദ് ഹാജി ഹോസങ്ങാടി, അബ്ദുല്ല ഹാജി മടിക്കൈ, അബൂബക്കര്‍ ഹാജി ബൊള്ളയി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest