Connect with us

Kerala

അസഫാക്ക് ആലത്തിനെ പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി

Published

|

Last Updated

കൊച്ചി |  ആലുവയിലെ അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിനെ 10 ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പോക്‌സോ കോടതിയുടേതാണ് നടപടി. പ്രതിയെ പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ നേരത്തെയും നിയമ നടപടി നേരിട്ടയാളാണ് ് അസഫാക് ആലം എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2018ല്‍ ഡല്‍ഹി ഗാസീപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ ആക്ട് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം അസഫാക് ആലം അറസ്റ്റിലാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest