Connect with us

ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്നു കോടതി. ശിക്ഷ ഒമ്പതിനു പ്രഖ്യാപിക്കും.
സമാനതകളില്ലാത്ത ക്രൂരതയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതിക്ക് ഒരു മാനസിക പ്രശ്‌നവും ഇല്ലെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നൂറു ദിവസം ജയിലില്‍ കഴിഞ്ഞിട്ടും പ്രതിക്ക് ഒരു മാനസിക പരിവര്‍ത്തനവും ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

വീഡിയോ കാണാം

Latest