Connect with us

Kerala

അസ്ഫാക് ആലത്തിന്റെ പൗരത്വം പരിശോധിക്കും; രണ്ട് ദിവസം വിശദമായ ചോദ്യം ചെയ്യല്‍: ഡി ഐ ജി

പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും പരിശോധിക്കുമെന്നും ഡി ഐ ജി

Published

|

Last Updated

കൊച്ചി |  ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന്റെ പൗരത്വം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് ഡി ഐ ജി. എ ശ്രീനിവാസ്. ബീഹാറുകാരനെന്നാണ് നിലവില്‍ പോലീസിന് ലഭിച്ച വിവരം . എങ്കിലും ഇക്കാര്യത്തില്‍ വിശദമായ പരിശോധനയുണ്ടാകും. പോലീസ് സംഘം ബീഹാറിലടക്കം അന്വേഷണം നടത്തുമെന്നും ഡി ഐ ജി വ്യക്തമാക്കി

പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടയ പ്രതിയെ അടുത്ത രണ്ട് ദവസം വിശദമായി ചോദ്യം ചെയ്യു. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും പരിശോധിക്കുമെന്നും ഡി ഐ ജി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

നേരത്തേയും ലൈംഗിക കുറ്റകൃത്യത്തില്‍ അസ്ഫാക് ആലം പിടിയിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 ല്‍ ഡല്‍ഹി ഗാസീപൂരില്‍ പത്ത് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ കേസില്‍ ഇയാള്‍ റിമാന്റില്‍ കഴിഞ്ഞിരുന്നു. ഒരു മാസം ജയിലില്‍ കിടന്ന പ്രതി ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു.

---- facebook comment plugin here -----

Latest