Connect with us

Ongoing News

അശ്അരി ഇമാം അവാര്‍ഡ് പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്ക്

2023 ഡിസംബര്‍ 10ന് നടക്കുന്ന അശ്അരിയ്യ മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

Published

|

Last Updated

കൊച്ചി | ആദര്‍ശ പ്രബോധന രംഗത്തെ മികവാര്‍ന്ന മുന്നേറ്റങ്ങളെ മുന്‍നിര്‍ത്തി എറണാകുളം ജാമിഅ അശ്അരിയ്യ ഇസ്ലാമിയ്യ നല്‍കുന്ന രണ്ടാമത് ഇമാം അബുല്‍ ഹസനില്‍ അശ്അരി അവാര്‍ഡിന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി അര്‍ഹനായി. പ്രഥമ ഇമാം അശ്അരി അവാര്‍ഡ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കായിരുന്നു.

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, മൊയ്തു ബാഖവി മാടവന, എ അഹ്മദ് കുട്ടി ഹാജി എന്നിവരുള്‍ക്കൊള്ളുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

2023 ഡിസംബര്‍ 10ന് നടക്കുന്ന അശ്അരിയ്യ മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് അശ്അരിയ്യ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറി വി എച്ച് അലി ദാരിമി അറിയിച്ചു.

 

Latest