Connect with us

Kerala

സമരം കടുപ്പിച്ച് ആശ പ്രവര്‍ത്തകര്‍; ഇന്ന് മുതല്‍ കൂട്ട ഉപവാസം

സമരപ്പന്തലിലെ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ശക്തമാകും. ആശാമാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ ആരംഭിക്കും. സമരപ്പന്തലിലെ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരം ഇരിക്കുന്നവര്‍ക്ക് പിന്തുണയായിട്ടാണ് മറ്റു പ്രവര്‍ത്തകരും ഉപവാസം ഇരിക്കുക. ആശ പ്രവര്‍ത്തകര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്നേക്ക് അഞ്ചു ദിവസമായി. നേരത്തെ നിരാഹാരം ഇരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം, ആശ പ്രവര്‍ത്തകരുടെ വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാന്‍ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. അനുമതി കിട്ടിയാല്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നും ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

 

 

Latest