Kerala
ആശാ സമരം; കോട്ടയത്തും, കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങള്‍ നടക്കും
ആശാവര്‍ക്കേഴ്‌സ് നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങിയിട്ട് 47 ദിവസം.

തിരുവനന്തപുരം|സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കേഴ്‌സ് നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങിയിട്ട് 47 ദിവസം. ആശമാരുടെ നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേയ്ക്കും കടന്നു. സമരത്തിന്റെ ഭാഗമായി ഇന്ന് കോട്ടയത്തും, കോഴിക്കോടും പ്രതിഷേധങ്ങള്‍ നടക്കും.
അതേസമയം വേതനവര്‍ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് ആശമാര്‍ നടത്തുന്ന സമരം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വിവിധ നഗരസഭകളും പഞ്ചായത്തുകളും ഓണറേറിയം വര്‍ധിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂര്‍, മണ്ണാര്‍ക്കാട്, മരട് നഗരസഭകളും ബിജെപി ഭരിക്കുന്ന കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തുമാണ് അധിക ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍, മരട് നഗരസഭകള്‍ 2000 രൂപ, മണ്ണാര്‍ക്കാട് നഗരസഭ 2100 രൂപ, മുത്തോലി ഗ്രാമപഞ്ചായത്ത് 7000 രൂപയുമാണ് അധിക ഓണറേറിയം നല്‍കുക. സര്‍ക്കാര്‍ നിലവില്‍ കൊടുത്തുവരുന്ന ഓണറേറിയത്തിനും ഇന്‍സെന്റീവിനും പുറമേയാണ് ഈ തുക പഞ്ചായത്ത്- നഗരസഭ തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.