Connect with us

Kerala

ആശാ വര്‍ക്കര്‍മാരുടെ സമരം; ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും

ഇന്നലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ ആയിരത്തിലധികം ആശാവര്‍ക്കര്‍മാര്‍ നിയമസഭാ മാര്‍ച്ച് നടത്തിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| സെക്രട്ടേറിയത്തിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. ആശമാരുടെ സമരം തുടങ്ങിയിട്ട് ഇന്നേക്ക് ഇരുപത്തിമൂന്നാം ദിവസമായി. ഇന്നലെ നിയമസഭയില്‍ ഭരണപക്ഷം ഈ വിഷയം ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവന്നിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നായിരുന്നു ഭരണപക്ഷത്തിന്റെ പ്രധാന വിശദീകരണം.

ഇന്നലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ ആയിരത്തിലധികം ആശാവര്‍ക്കര്‍മാര്‍ നിയമസഭാ മാര്‍ച്ച് നടത്തിയിരുന്നു. സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രി എന്ത് കമ്മ്യൂണിസ്റ്റ് ആണെന്ന് പ്രതിപക്ഷം പരിഹസിച്ചു. മരത്തിന് ഐക്യദാര്‍ഢ്യവുമായി സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

അതേസമയം ആശാ സമരക്കാര്‍ക്കെതിരെ സിഐടിയു നേതൃത്വം കടുത്ത വിമര്‍ശനങ്ങള്‍ തുടരുകയാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വരവുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് ഗോപിനാഥ് നടത്തിയ ആക്ഷേപകരമായ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു.

 

 

Latest