Connect with us

Kerala

മുടി മുറിച്ച് പ്രതിഷേധിക്കും; സമരം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍

സമരത്തിന് 50 ദിവസം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും.

Published

|

Last Updated

തിരുവനന്തപുരം | സമരം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. സമരത്തിന് 50 ദിവസം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും. സമരസമിതി നേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം.

സമരം ചെയ്യുന്ന ആശമാരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് സമിതി ആരോപിച്ചു. സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം ഖേദകരമാണ്. വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാര്‍ കടന്നുപോകുന്നതെന്നും സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ക്ക് മാന്യമായ പരിഹാരം കണ്ട് സമരം തീര്‍ക്കാന്‍ നടപടിയെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കേഴ്സ് നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങിയിട്ട് 47 ദിവസം പൂര്‍ത്തിയാവുകയാണ്. ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് കോട്ടയത്തും കോഴിക്കോട്ടും പ്രതിഷേധ പരിപാടികള്‍ നടക്കും.

 

Latest