Connect with us

Kerala

സംവിധായകന്‍ ആഷിഖ് അബു ഫെഫ്‌കയില്‍ നിന്ന് രാജിവെച്ചു

ഹേമ കമ്മിറ്റി റിപോര്‍ട്ടിന് പിന്നാലെ ഫെഫ്കയില്‍ നിന്നുള്ള ആദ്യ രാജിയാണിത്

Published

|

Last Updated

കൊച്ചി | സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്നും രാജിവെച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് ആഷിക് അബു രാജിക്കത്ത് അയച്ചു.ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആഷിഖ് അബു രാജിവച്ചത്.

ഹേമ കമ്മിറ്റി റിപോര്‍ട്ടിന് പിന്നാലെ ഫെഫ്കയില്‍ നിന്നുള്ള ആദ്യ രാജിയാണിത്. ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ ആഷ്‌ക് അബു രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഫെഫ്കയുടെ പ്രസ്താവന വാചകകസര്‍ത്ത് മാത്രമാണെന്നും  ഫെഫ്ക കമ്മറ്റി പിരിച്ചുവിടണമെന്നായിരുന്നു ആഷിഖ് പറഞ്ഞത്. ഇതിന് പിന്നാലെ ആഷിഖ് അബുവിനെ തള്ളിപ്പറഞ്ഞ് നേതൃത്വം രംഗത്ത് വരികയുണ്ടായി.ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് ആഷിഖ് അബുവിന്റെ രാജി.

നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നതായി അറിയിക്കുന്നു എന്നാണ് രാജിക്കത്തില്‍ പറയുന്നത്.താര സംഘടനയായ എ എം എം എ യിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് ഫെഫ്കയിലും വിഭാഗീയത ഉയര്‍ന്നത്.