Connect with us

National

ലഖിംപുര്‍ ഖേരി കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രക്ക് ഡെങ്കിപ്പനി ലക്ഷണം

ആശിഷിന്റെ സാമ്പിള്‍ പരിശോധനക്കയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

Published

|

Last Updated

ലക്‌നോ| ലഖിംപുര്‍ ഖേരി കര്‍ഷക കൊലപാതക കേസില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഡെങ്കിപ്പനി ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശിഷിനെ ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റിയത്. ആശിഷിന്റെ സാമ്പിള്‍ പരിശോധനക്കയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. മുന്‍കരുതലെന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ലഖിംപുര്‍ ഖേരി ജില്ലാ ജയില്‍ സൂപ്രണ്ട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് സാംപിള്‍ പരിശോധനക്കയച്ചത്. റിപ്പോര്‍ട്ട് വന്നശേഷമേ അതേകുറിച്ച് എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

 

Latest