Lakhimpur Keri Incident
ലഖീംപൂർ കൂട്ടക്കൊലക്കേസിൽ ആശിഷ് മിശ്രക്ക് ജാമ്യം
വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുകയായിരുന്ന കർഷകരെ എസ് യു വി വാൻ ഇടിച്ചകയറ്റി കൊലപ്പെടുത്തിയെന്നാണ് ആശിഷ് മിശ്രക്ക് എതിരായ കേസ്.
അലഹബാദ് | ലഖിംപൂർ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്ര ടെനിയുടെ മകൻ ആശിഷ് മിശ്രക്ക് ജാമ്യം. യുപി ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുകയായിരുന്ന കർഷകരെ എസ് യു വി വാൻ ഇടിച്ചകയറ്റി കൊലപ്പെടുത്തിയെന്നാണ് ആശിഷ് മിശ്രക്ക് എതിരായ കേസ്. 2021 ഒക്‌ടോബർ ഒമ്പതിനാണ് ആശിഷ് അറസ്റ്റിലായത്. അന്നുമുതൽ ജയിലിൽ കഴിയുകയാണ്.
ഒക്ടോബർ മൂന്നിന്, ലഖിംപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെ, നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള ടികുനിയ ഗ്രാമത്തിലാണ് കേസിനാസ്പദമായ അപകടമുണ്ടായത്. കർഷകരുടെ പ്രതിഷേധ റാലിക്കിടയിലേക്ക് ആശിഷ് വാഹനമിടിച്ചുകയറ്റുകയായിരുന്നു.
നാല് കർഷകരുും ഒരു മാധ്യമപ്രവർത്തകനും വാഹനം കയറിയിയിറങ്ങി മരിച്ചു. ഇതിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ അന്ന് എട്ട് പേരാണ് അവിടെ മരിച്ചത്. ഇതിൽ രണ്ട് ബിജെപി പ്രവർത്തകരും ഉൾപ്പെടുന്നു.