Connect with us

International

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്

44 വര്‍ഷത്തിനിടെ കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ വനിതയാണ് ബാര്‍ട്ടി

Published

|

Last Updated

മെല്‍ബണ്‍ | ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി സ്വന്തമാക്കി. ശനിയാഴ്ച നടന്ന വനിതാ വിഭാഗം ഫൈനലില്‍ ഡാനിയേല്‍ കോളിന്‍സിനെ തകര്‍ത്താണ് ആഷ്‌ലിയുടെ കിരീട ധാരണം.സ്‌കോര്‍: 6-3,7-6(2)

44 വര്‍ഷത്തിനിടെ കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ വനിതയാണ് ബാര്‍ട്ടി. നേരത്തെ 1978ല്‍ ക്രിസ് ഒ നീല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് ട്രോഫി നേടിയിരുന്നു.

റോഡ് ലേവര്‍ അരീനയില്‍ നടന്ന ഫൈനലില്‍ അമേരിക്കയുടെ കോളിന്‍സിനെയാണ് ഓസീസ് താരം പരാജയപ്പെടുത്തിയത്. 2019-ല്‍ റോളണ്ട് ഗാരോസും കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും നേടിയതിന് ശേഷമുള്ള മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ബാര്‍ട്ടിയുടെത്. ഇതോടെ 1978-ല്‍ ക്രിസ് ഒ നീല്‍ കിരീടം നേടിയതിനു ശേഷം നീണ്ട വരള്‍ച്ചയ്ക്ക് അറുതിയായി.

 

Latest