Uae
അഷറഫ് ഹാജി കാങ്കോലിൻ്റെ സേവനമിനി നാട്ടിൽ
25 വര്‍ഷക്കാലം ഫാര്‍മസി മേഖലയില്‍ ജോലി ചെയ്താണ് പ്രവാസത്തോട് വിടപറഞ്ഞത് .
![](https://assets.sirajlive.com/2025/02/haji-897x538.gif)
അബുദാബി | കാസര്‍കോട് തൃക്കരിപ്പൂര്‍ എളംബച്ചി സ്വദേശി അഷ്‌റഫ് ഹാജി 35 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിടചൊല്ലി നാട്ടിലെത്തി .1989 ഒക്ടോബര്‍ 10ന് ബോംബെ വഴി ദുബൈയില്‍ എത്തി.പത്തു വര്‍ഷക്കാലം ദുബായില്‍ വ്യത്യസ്ത കമ്പനികളിലായി ജോലി ചെയ്തു.2000 മാര്‍ച്ചില്‍ ദുബൈ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസി കമ്പനിയില്‍ സെയില്‍സ് മേനായി ജോലിയില്‍ ഏര്‍പ്പെട്ടു .അബുദാബി അല്‍ ഐന്‍ മാര്‍ക്കറ്റിംഗ് ചുമതലയായിരുന്നു അദ്ദേഹത്തിന്റെ ഉണ്ടായിരുന്നത്. 25 വര്‍ഷക്കാലം ഫാര്‍മസി മേഖലയില്‍ ജോലി ചെയ്താണ് പ്രവാസത്തോട് വിടപറഞ്ഞത്.
പയ്യന്നൂര്‍ കാങ്കോല്‍ കെപിസി ഇബ്രാഹിം ഹാജിയുടെ മകനായ അഷ്‌റഫ് ഹാജി സ്വന്തമായ ലോറി വിറ്റ് കൊണ്ടാണ് പ്രവാസ ലോകത്തേക്ക് എത്തുന്നത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിന് അറുതിയായിയായത് പ്രവാസ ലോകത്തേക്ക് ജോലിയില്‍ പ്രവേശിച്ച ശേഷമാണ് .മുപ്പത്തി അഞ്ച് കാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ വലിയ സമ്പാദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല എങ്കിലും കുറെ നന്മകള്‍ ചെയ്യാനും മറ്റുള്ളവര്‍ക്ക് തണലാകാനും സാധിച്ചു.
ഹജ്ജ് ഉംറകള്‍ നിര്‍വഹിച്ചതും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചതും സ്വന്തമായി വീട് നിര്‍മ്മിച്ചതുമെല്ലാം പ്രവാസ ജീവിതത്തിന്റെ നേട്ടങ്ങളായി കാണുന്നു. ഐസിഎഫ് നാദ്‌സിയ സെക്ടര്‍ പബ്ലിക്കേഷന്‍ പ്രസിഡണ്ട്, കാങ്കോല്‍ മദാര്‍ കമ്മിറ്റി ചെയര്‍മാന്‍ ,തളിപ്പറമ്പ് അല്‍ മഖര്‍ തുടങ്ങിയ സ്ഥാപന സംഘടനകളില്‍ പ്രവര്‍ത്തിച്ച് തന്നാല്‍ കഴിയുന്ന സേവനങ്ങള്‍ ചെയ്യാന്‍ അവസരങ്ങള്‍ ലഭിച്ചു.
ഭാര്യയും മൂന്ന് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന സന്തുഷ്ട കുടുംബത്തോടൊപ്പം ശിഷ്ട ജീവിതം നാട്ടില്‍ സാമൂഹിക സേവന ദീനീ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് 59 വയസ്സ് പിന്നിട്ട ഹാജിയുടെ ആഗ്രഹം. അദ്ദേഹത്തിന്റെ നാട്ടിലെ മൊബൈല്‍ നമ്പര്‍ 7025980018