National
പഞ്ചാബില്‍ എഎസ്‌ഐ ഭാര്യയെയും മകനെയും വെടിവച്ചു കൊന്നു
വളര്‍ത്തുനായയെയും വെടിവെച്ച് ഓടിച്ചുവെന്ന് പോലീസ് പറഞ്ഞു.
ഗുരുദാസ്പൂര്‍| പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഭാര്യയെയും മകനെയും വെടിവച്ചു കൊന്നു. അമൃത്സറിലെ എഎസ്ഐ ഭൂപീന്ദര്‍ സിംഗാണ് ഭാര്യയെയും മകനെയും കൊന്നതെന്ന് ഉയര്‍ന്ന പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭാര്യ ബല്‍ജിത് കൗറിനെയും മകന്‍ ലവ്പ്രീത് സിംഗിനെയും സേവന ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ഭുംബ്ലി ഗ്രാമത്തില്‍ വച്ച് രാവിലെ 10 മണിയോടെയാണ് സംഭവം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂടാതെ സിംഗ് വളര്‍ത്തുനായയെയും വെടിവെച്ച് ഓടിച്ചുവെന്ന് പോലീസ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ച കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----