Ongoing News
ഏഷ്യാകപ്പ് ക്രിക്കറ്റ്: ഇന്ത്യ - പാക് മത്സരം മഴമൂലം ഉപേക്ഷിച്ചു
പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ കടന്നു
കൊളംബോ |ഇന്ത്യ – പാകിസ്താന്‍ ഏഷ്യാ കപ്പ് മത്സരം മഴ മൂലം രണ്ടാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.
തുടർന്ന് കനത്ത മഴയെത്തി. പാകിസ്താന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. ഇതോടെ ഇന്ത്യന്‍ സമയം 9.50-ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് അമ്പയര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഇതോടെ ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന്‍ ഇതോടെ സൂപ്പര്‍ ഫോറില്‍ കടന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് എല്ലാവരും പുറത്തായി. കാൻഡിയിലെ പല്ലേക്കലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 87 റൺസും ഇഷാൻ കിഷൻ 82 റൺസിന്റെ അർധസെഞ്ചുറിയും നേടി.
പാകിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാരിസ് റൗഫും നസീം ഷായും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ടോസ് നേടിയ ടീം ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
32 പന്തിൽ 10 റൺസെടുത്ത ശുഭ്മാൻ ഗിൽ പുറത്തായി. ഹാരിസ് റൗഫിന്റെ പന്തിലാണ് അദ്ദേഹം പുറത്തായത്. ശ്രേയസ് അയ്യരെ (14 റൺസ്) ഫഖർ സമന്റെ പന്തിൽ ഹാരിസ് പിടികൂടി. നേരത്തെ വിരാട് കോലിയെയും (7 പന്തിൽ 4) ക്യാപ്റ്റൻ രോഹിത് ശർമയെയും (22 പന്തിൽ 11) ഷഹീൻ അഫ്രീദി പുറത്താക്കി.