Connect with us

asia cup cricket

ഏഷ്യാകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം

ഉദ്ഘാടന മത്സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മില്‍

Published

|

Last Updated

ദുബൈ | ഏഷ്യാകപ്പ് ട്വിന്റി-20 ക്രിക്കറ്റിന് നാളെ ദുബൈയില്‍ തുടക്കം. നാളെ വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും തല്‍സമയ സംപ്രേഷണമുണ്ട്. ഫൈനല്‍ സെപ്റ്റംബര്‍ 11ന്.

ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഹോങ്കോംഗ് ടീമുകളും ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളുമാണുള്ളത്. 28ന് രാത്രി പാക്കിസ്ഥാനെതിരെയാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന് ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന സൂപ്പര്‍ താരം വിരാട് കോലിയുടെ മങ്ങിയ ഫോമാണ് ഭീഷണി. എന്നാല്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് തുടങ്ങിയ കരുത്തുറ്റ ബാറ്റിംഗ് നിര ഇന്ത്യയുടെ കരുത്താണ്. രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നീ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനവും നിര്‍ണായകമാണ്.

ബാബര്‍ അസം നയിക്കുന്ന പാക് ടീമും കരുത്തുറ്റതാണ്. യു എ ഇയിലെ പരിചയ സമ്പത്തും അവര്‍ക്ക് മുതല്‍ക്കൂട്ടാണ്. ബാറ്റിംഗില്‍ മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവര്‍ പാക് പ്രതീക്ഷകളാണ്. എന്നാല്‍ യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി പരുക്കുമൂലം കളിക്കാത്തത് തിരിച്ചടിയാണ്.

Latest