Connect with us

National

ഏഷ്യാ കപ്പ്; ബംഗ്ലാദേശിനോട് അടിയറവ് പറഞ്ഞ് ഇന്ത്യ

2012നുശേഷം ആദ്യമായാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്

Published

|

Last Updated

കൊളംബോ |  ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ അവസാന പോരാട്ടത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്റെ തോല്‍വി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേടിയതും നേട്ടമായില്ല

133 പന്തില്‍ 121 റണ്‍സെടുത്ത ഗില്ലും 34 പന്തില്‍ 42 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയില്ല. 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്‌കോറര്‍. 2012നുശേഷം ആദ്യമായാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്. തോറ്റെങ്കിലും ഇന്ത്യ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

---- facebook comment plugin here -----

Latest