Ongoing News
ഏഷ്യാ കപ്പ്: സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും
ഇന്ത്യൻ സമയം വൈകുന്നേരം 3 മണിക്ക് കൊളംബോയിലെ പ്രേമദാസ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

കൊളംബോ | 2023ലെ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം വൈകുന്നേരം 3 മണിക്ക് കൊളംബോയിലെ പ്രേമദാസ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പർ ഫോറിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനായി ഒരു റിസർവ് ഡേ ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാൻ – ഇന്ത്യ മത്സരത്തിനിടെ പ്രതികൂല കാലാവസ്ഥ കാരണം കളി നിർത്തിയാൽ, മത്സരം താൽക്കാലികമായി നിർത്തിവച്ച സ്ഥാനത്ത് നിന്ന് സെപ്റ്റംബർ 11 ന് തുടരും. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങളിലെ മൂന്നാം മത്സരമാണിത്.
ഇന്നലെ രാത്രി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക 21 റൺസിന് വിജയിച്ചു. ശ്രീലങ്ക ഉയർത്തിയ 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 48.1 ഓവറിൽ 236 റൺസിന് എല്ലാവരും പുറത്തായി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ബുധനാഴ്ച നടന്ന ആദ്യ സൂപ്പർ 4 മത്സരത്തിൽ പാകിസ്ഥാൻ ഏഴ് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു.