Connect with us

asia cup 2023

ഏഷ്യാകപ്പ്: ആദ്യമത്സരത്തില്‍ നേപ്പാളിനെതിരെ പാക്കിസ്ഥാന് കൂറ്റന്‍ ജയം

ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ഇഫ്തിഖാര്‍ അഹ്മദിന്റെയും സെഞ്ചുറിയാണ് പാക്കിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Published

|

Last Updated

മുള്‍ട്ടാന്‍ | ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ പാക്കിസ്ഥാന് കൂറ്റന്‍ ജയം. 238 റണ്‍സിന്റെ ജയമാണ് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പാക്കിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തു. നേപ്പാളിന്റെ മറുപടി 23.4 ഓവറില്‍ 104 റണ്‍സിലൊതുങ്ങി.

ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ഇഫ്തിഖാര്‍ അഹ്മദിന്റെയും സെഞ്ചുറിയാണ് പാക്കിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ബാബര്‍ 131 ബോളില്‍ 151ഉം ഇഫ്തിഖാര്‍ 71 ബോളില്‍ 109ഉം റണ്‍സ് നേടി. 50 ബോളില്‍ 44 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ മാത്രമാണ് ഇവര്‍ക്ക് ശേഷം പാക് നിരയില്‍ തിളങ്ങിയത്.

നേപ്പാള്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 46 ബോളില്‍ 28 റണ്‍സെടുത്ത സോംപാല്‍ കാമിയാണ് ടോപ് സ്‌കോറര്‍. 6.4 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റെടുത്ത ശദബ് ഖാന്‍ ആണ് പാക് ബോളിംഗ് നിരയുടെ കുന്തമുനയായത്.

 

Latest