asia cup super four
കനത്ത മഴ; ഇന്ത്യ- പാക് മത്സരം തടസ്സപ്പെട്ടു
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
കൊളംബോ | ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ കനത്ത മഴ. ഇതിനെ തുടർന്ന് മത്സരം തടസ്സപ്പെട്ടു. പിച്ച് മൂടിയിട്ടുണ്ട്. 24.1 ഓവർ പിന്നിട്ടപ്പോഴാണ് മഴയെത്തിയത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അര്‍ധ സെഞ്ചുറി നേടിയ ഓപണര്‍മാരായ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ് പുറത്തായത്. രോഹിത് ശർമ 56ഉം ഗിൽ 58ഉം റൺസെടുത്തു. ശഹീൻ ഷാ അഫ്രീദി, ശദബ് ഖാൻ എന്നിവർക്കാണ് വിക്കറ്റ്.
ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 37 ബോളില്‍ നിന്ന് ഗില്‍ ആണ് ആദ്യം അര്‍ധ ശതകം തികച്ചത്. വൈകാതെ 42 ബോളില്‍ രോഹിതും അര്‍ധ സെഞ്ചുറി നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ- പാക് മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. മത്സരം തുടരാൻ സാധിക്കാത്ത വിധം ഇന്ന് മഴയുണ്ടായാൽ നാളെ റിസർവ് ദിനമായി വെച്ചിട്ടുണ്ട്.