Connect with us

Asian Champions Trophy 2021

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യൻ സംഘം സെമിയിൽ

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം സെമി പ്രവേശം ഉറപ്പാക്കിയത്

Published

|

Last Updated

ധാക്ക | ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലും കുതിപ്പ് തുടർന്ന് ഇന്ത്യൻ താരങ്ങൾ. ബദ്ധവൈരികളായ പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം സെമിയിൽ പ്രവേശം ഉറപ്പാക്കിയത്.

ഇന്ത്യയുടെ രണ്ട് പെനാൽറ്റി കോർണറുകളും ഗോളാക്കി മാറ്റിയ ഹർമൻപ്രീത് സിംഗാണ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഒന്ന്, നാല് ക്വാർട്ടറുകളിലായി 13, 54 മിനുട്ടുകളിലായിരുന്നു ഹർമൻ പ്രീതിന്റെ ഗോളുകൾ. 42ാം മിനുട്ടിൽ ആകാശ്ദീപ് സിംഗാണ് ഇന്ത്യയുടെ മൂന്നാം ഗോൾ സ്വന്തമാക്കിയത്.

മൂന്നാം ക്വാർട്ടർ അവസാനിക്കാൻ 27 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ സ്‌കോർ ചെയ്ത ജുനൈദ് മൻസൂറാണ് പാക്കിസ്ഥാന് ആശ്വാസ ഗോൾ സമ്മാനിച്ചത്.

അവസാന ക്വാർട്ടറിൽ പാക്കിസ്ഥാന്റെ രണ്ട് പെനാൽറ്റി കോർണറുകൾ തടുത്തിട്ട ഗോൾ കീപ്പർ സുരാജ് കാർകെറയുടെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

Latest