Ongoing News
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്ക് വെങ്കലം

ധാക്ക | ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ വെങ്കലം നേടി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ ജയം നേടിയത്.
ഹര്‍മന്‍പ്രീത് സിംഗ്, സുമിത്, വരുണ്‍ കുമാര്‍, ആകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്‌കോറര്‍മാര്‍. അര്‍ഫ്രാസ്, അബ്ദുല്‍ റാണ, നദീം എന്നിവര്‍ പാക്കിസ്ഥാന് വേണ്ടി സ്‌കോര്‍ ചെയ്തു.
---- facebook comment plugin here -----