Connect with us

asian champions trophy 2023

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: പാക്കിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ

ഇതോടെ, ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക്കിസ്ഥാന്‍ പുറത്തായി.

Published

|

Last Updated

ചെന്നൈ | ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. ഏകപക്ഷീയമായ നാല് ഗോളുകളാണ് പാക് വലയില്‍ ഇന്ത്യ നിക്ഷേപിച്ചത്. ഹര്‍മന്‍ പ്രീത് സിംഗ് ഇരട്ട ഗോള്‍ നേടി.

ഇതോടെ, ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക്കിസ്ഥാന്‍ പുറത്തായി. ഇന്ത്യ നേരത്തേ സെമി പ്രവേശം ഉറപ്പിച്ചിട്ടുണ്ട്. സെമിയില്‍ പ്രവേശിക്കാന്‍ പാക്കിസ്ഥാന് ഈ മത്സരത്തില്‍ ജയിക്കേണ്ടിയിരുന്നു. ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പൂര്‍ണ മേധാവിത്വമാണ് ഇന്ത്യ പുലര്‍ത്തിയത്.

ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ ഹര്‍മന്‍പ്രീത് വകയായിരുന്നു. രണ്ടാം പകുതിയില്‍ ജുഗ്രാജ് സിംഗും അമന്‍ദീപ് സിംഗും ഒന്ന് വീതം ഗോളുകള്‍ നേടി.

---- facebook comment plugin here -----

Latest