Connect with us

asian games 2023

ഏഷ്യന്‍ ഗെയിംസ്: ആദ്യ സ്വര്‍ണം വെടിവെച്ചിട്ട് ഇന്ത്യ

പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ടീം ആണ് സ്വര്‍ണം നേടിയത്.

Published

|

Last Updated

ഹാംഗ്ചൗ | ഏഷ്യന്‍ ഗെയിംസ്- 2023ല്‍ ആദ്യ സ്വര്‍ണം വെടിവെച്ചിട്ട് ഇന്ത്യ. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ടീം ആണ് സ്വര്‍ണം നേടിയത്. ദിവ്യാന്‍ശ് സിംഗ് പന്‍വാര്‍, രുദ്രാങ്ക്ഷ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവരടങ്ങിയ ടീം ആണ് സ്വര്‍ണം നേടിയത്.

1893.7 പോയിന്റ് നേടി ലോക റെക്കോര്‍ഡും ഇവര്‍ തകര്‍ത്തു. വ്യക്തിഗത ഇനത്തില്‍ രുദ്രാങ്ക്ഷ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവർ ഫൈനലിലും എത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതിനാണ് ഫൈനല്‍.

അതിനിടെ, തുഴച്ചിലില്‍ മറ്റൊരു വെങ്കലം കൂടി ഇന്ത്യ നേടി. പുരുഷ ടീം ആണ് 6.10.81 മിനുട്ടില്‍ ഫിനിഷ് ചെയ്തത്. ജസ്വീന്ദര്‍ സിംഗ്, ഭീം സിംഗ്, പുനീത് കുമാര്‍, ആശിഷ് എന്നിവരാണ് വെങ്കലം നേടിയത്. പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ശ്രീഹരി നടരാജ് ഫൈനലിലെത്തി.

---- facebook comment plugin here -----