Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

സുനില്‍ ഛേത്രി, സന്ദേശ് ജിംഗന്‍, ഗുര്‍പ്രീത് സിംഗ് സന്ധു എന്നീ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെട്ട 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം കെ പി രാഹുലും ടീമിലുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. സുനില്‍ ഛേത്രി, സന്ദേശ് ജിംഗന്‍, ഗുര്‍പ്രീത് സിംഗ് സന്ധു എന്നീ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെട്ട 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമിച്ച് ആണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമിലുണ്ട്. അണ്ടര്‍ 23 ടീമിനാണ് കളിക്കാന്‍ അനുവാദമുള്ളതെങ്കിലും മൂന്ന് മുതിര്‍ന്ന താരങ്ങളെ കൂടി ഉള്‍പ്പെടുത്താമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഛേത്രി, ജിംഗന്‍, സന്ധു എന്നിവര്‍ ടീമില്‍ ഇടം നേടിയത്. മലയാളി താരം കെ പി രാഹുലും ടീമിലുണ്ട്.

ആതിഥേയായ ചൈന, ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. ആകെ 23 ടീമുകളാണ് ആറ് ഗ്രൂപ്പുകളിലായി മാറ്റുരക്കുക.

ഇന്ത്യ രണ്ട് തവണ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായിട്ടുണ്ട്. ഒമ്പത് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ടീം ഗെയിംസിനെത്തുന്നത്. പങ്കെടുക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്ന കേന്ദ്ര സര്‍ക്കാര്‍ പിന്നീട് കളിക്കാരുടെയും കോച്ചിന്റെയും അഭ്യര്‍ഥനയും വിമര്‍ശനങ്ങളും കണക്കിലെടുത്ത് നിലപാട് മാറ്റുകയായിരുന്നു.

ഇന്ത്യന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, ഗുര്‍മീത് സിംഗ്, ധീരജ് സിംഗ് മൊയ്‌റംഗ്‌തെം,
ഡിഫന്‍ഡര്‍മാര്‍: സന്ദേശ് ജിംഗന്‍, അന്‍വര്‍ അലി, നരേന്ദര്‍ ഗഹ്ലോട്ട്, ലാല്‍ചുങ്‌നുംഗ, ആകാശ് മിശ്ര, റോഷന്‍ സിംഗ്, ആശിഷ് റായ്.
മിഡ്ഫീല്‍ഡര്‍മാര്‍: ജീക്‌സണ്‍ സിംഗ്, സുരേഷ് സിംഗ് വാങ്ജാം, അപുയ റാള്‍ട്ടെ, അമര്‍ജിത് സിംഗ് കിയാം, കെ പി രാഹുല്‍, നവോറം മഹേഷ് സിംഗ്.
ഫോര്‍വേഡുകള്‍: സുനില്‍ ഛേത്രി, ശിവശക്തി നാരായണന്‍, റഹീം അലി, അനികേത് ജാദവ്, വിക്രം പ്രതാപ് സിംഗ്, രോഹിത് ദാനു.