Connect with us

National

ഏഷ്യന്‍ ഗെയിംസ്: അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യമെഡല്‍ സമ്മാനിച്ച് വനിതാ ഷോട്ട്പുട്ട് താരം

17.36 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്.

Published

|

Last Updated

ഹാങ്ചൗ |  ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ നേട്ടം. വനിത ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാനാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 17.36 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്.

മൂന്നാമത്തെ ശ്രമത്തിലാണ് കിരണ്‍ മികച്ച ദൂരം കണ്ടെത്തിയത്. അതേ സമയം ഇന്ത്യയുടെ തന്നെ താരമായ മന്‍പ്രീത് കൗറിന് അഞ്ചാം സ്ഥാനം നേടാനേ സാധിച്ചുള്ളൂ. 19.58 മീറ്റര്‍ ദൂരം എറിഞ്ഞ ചൈനയുടെ ഗോങ് ലിജിയാവോ ആണ് സ്വര്‍ണ മെഡല്‍ നേടിയത്. ചൈനയുടെ തന്നെ സിങ് ജിയായ്വന്‍ വെള്ളിയും നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 33 ആയി. എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

 

Latest