Connect with us

Business

2030ൽ ഏഷ്യൻ ആരോഗ്യ വിപണി 5 ട്രില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

"ദി അൺമിസ്സബിൾ ഏഷ്യ ഹെൽത്ത് കെയർ ഓപ്പർച്യുണിറ്റി" എന്ന റിപ്പോർട്ടിലാണ്‌ ദ്രുതഗതിയിലുള്ള ജനസംഖ്യാ മാറ്റങ്ങൾ, നിക്ഷേപ ഒഴുക്ക്, നൂതന സാങ്കേതിക വിദ്യ എന്നിവയാൽ ആരോഗ്യമേഖലയുടെ വികാസം വർധിക്കുമെന്ന് പറയുന്നത്‌.

Published

|

Last Updated

ബീജിങ്‌ | 2030 ഓടെ ഏഷ്യൻ ആരോഗ്യ വിപണി 5 ട്രില്യൺ ഡോളറിലെത്തുമെന്ന്‌ ബോസ്റ്റൺ കൺസൾട്ടിങ്‌ ഗ്രൂപ്പ്‌ (ബിസിജി) റിപ്പോർട്ട്‌. ഇത് ആഗോള മേഖലയുടെ വളർച്ചയുടെ 40 ശതമാനമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. “ദി അൺമിസ്സബിൾ ഏഷ്യ ഹെൽത്ത് കെയർ ഓപ്പർച്യുണിറ്റി” എന്ന റിപ്പോർട്ടിലാണ്‌ ദ്രുതഗതിയിലുള്ള ജനസംഖ്യാ മാറ്റങ്ങൾ, നിക്ഷേപ ഒഴുക്ക്, നൂതന സാങ്കേതിക വിദ്യ എന്നിവയാൽ ആരോഗ്യമേഖലയുടെ വികാസം വർധിക്കുമെന്ന് പറയുന്നത്‌.

അതേസമയം ജനസംഖ്യാ അനുപാതത്തിൽ ഈ തുക കുറവുമായിരിക്കും. ആഗോള ജനസംഖ്യയുടെ 60 ശതമാനം വരുന്ന ഏഷ്യ ആഗോള ആരോഗ്യ സംരക്ഷണ ചെലവിന്‍റെ 22 ശതമാനം മാത്രമാണ്‌ വഹിക്കുന്നത്‌. പ്രമേഹം, കാൻസർ തുടങ്ങിയ രോഗങ്ങൾക്കാകും കൂടുതൽ തുകയും ചെലവിടുന്നത്‌. ഏഷ്യയിൽ വ്യാപകമായി കരൾ, ആമാശയ കാൻസർ പാശ്ചാത്യൻ രാജ്യങ്ങളിൽ കുറവാണ്‌. അതിനാൽ ഇവയ്‌ക്കുള്ള പരിഹാരം കാണാൻ കൂടുതൽ തുക ഏഷ്യൻ രാജ്യങ്ങൾ ചെലവിടേണ്ടിവരും‐ ബിസിജി റിപ്പോർട്ടിൽ പറഞ്ഞു.

ഏഷ്യയിലെ ആരോഗ്യമേഖല പലവിധ പ്രശ്‌നങ്ങളാൽ സുപ്രധാന ഘട്ടത്തിലാണെന്ന്‌ ബിസിജിയുടെ ഹെൽത്ത്കെയർ പ്രാക്ടീസ്‌ മാനേജിംഗ് ഡയറക്ടർ പ്രിയങ്ക അഗർവാൾ പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാശാസ്ത്രം, വ്യാപാര പ്രവാഹങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ ആവശ്യപ്പെടുന്നതായും അവർ പറഞ്ഞു.

നിലവിൽ ഏഷ്യയിലെ ആരോഗ്യ വിപണിയുടെ മൂല്യം 1.5 ട്രില്യൺ ഡോളറോളമാണ്‌. 2028 ഓടെ ഇത്‌ 2 -2.5 ട്രില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഫാർമസ്യൂട്ടിക്കൽ, മെഡ്‌ടെക് മേഖലകളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യഥാക്രമം 9 ശതമാനത്തിന്‍റെയും 8 ശതമാനത്തിന്‍റെയും ഗണ്യമായ വളർച്ചയും പ്രതീക്ഷിക്കുന്നു.

---- facebook comment plugin here -----

Latest