Connect with us

Kerala

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബിമല്‍ റോയ് അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Published

|

Last Updated

തിരുവനന്തപുരം|ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബിമല്‍ റോയ് (52 ) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന്റെ ചെന്നൈ റിപ്പോര്‍ട്ടറായിരുന്നു.

കുറച്ച് വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്‌കില്‍ റിസര്‍ച്ച് വിഭാഗത്തിലായിരുന്നു ബിമല്‍ റോയ് പ്രവര്‍ത്തിച്ചിരുന്നത്. തിരുവനന്തപുരം നഗരത്തില്‍ കനക നഗറിലാണ് വീട്. ഭാര്യ വീണ വിമല്‍, മകള്‍ ലക്ഷ്മി റോയ്.

 

 

 

 

Latest