monson mavunkal case
കടം വാങ്ങിയ പണം തിരികെ ചോദിച്ചു; അനിതക്ക് വൈരാഗ്യമായി- മോന്‍സന്‍
അനിതയുടെ സഹോദരിയുടെ വിവാഹത്തിന് നല്‍കിയത് 18 ലക്ഷം; മോന്‍സന്റെ ശബ്ദരേഖ പുറത്ത്
കൊച്ചി | തനിക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി അനിത പുല്ലയിലിനെതിരെ ആരോപണവുമായി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍. അനിതക്ക് തന്നോടുള്ള വൈരാഗ്യത്തിന് കാരണം കടം നല്‍കിയ 18 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപ തിരികെ ചോദിച്ചതാണെന്ന് മോന്‍സന്‍ പറഞ്ഞു. കേസിലെ ഒരു പരാതിക്കാരനുമായി മോന്‍സന്‍ സംസാരിക്കുന്ന ശബ്ദരേഖയിലാണ് ഈ ആരോപണമുള്ളത്. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് തന്റെ പണം ഉപയോഗിച്ചാണ്. വിവാഹത്തിന് സ്വര്‍ണവും വസ്ത്രവും വാങ്ങുന്നതിന് 18 ലക്ഷം രൂപ നല്‍കിയിരുന്നു. ഇത്ഒരു മാസത്തിനുള്ളില്‍ യൂറോ ആയി തിരികെ നല്‍കാം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വൈകി. തനിക്കുണ്ടായ സാമ്പത്തിക പ്രയാസത്തില്‍ പത്ത് ലക്ഷം രൂപ തിരികെ ചോദിച്ചതോടെ അനിത തന്നില്‍ നിന്നും അകലുകയായിരുന്നു.
അനിതയുടെ കൈയില്‍ പണമുണ്ട്. ഇക്കാരണത്താലാണ് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ താന്‍ മുടക്കിയ പണം തിരികെ ചോദിച്ചത്. 18 ലക്ഷം മുടക്കിയതില്‍ പത്ത് ലക്ഷം മാത്രമാണ് തിരികെ ചോദിച്ചത്. ഒരു മാസം കഴിയുമ്പോള്‍ തിരികെ യൂറോ ആയി നല്‍കാം എന്ന പറഞ്ഞിരുന്നുവെന്നും മോന്‍സണ്‍ പറയുന്നു. എന്നാല്‍ പണം തിരികെ നല്‍കാതിരിക്കാന്‍ അനിത പറഞ്ഞത് 114 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയ താങ്കള്‍ ഇവരോട് ആരോടും പണം തിരികെ ചോദിച്ചിട്ടില്ലല്ലോ എന്നാണ്. അനാഥാലയങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണം നടത്തിയ പണം എങ്ങനെയാണ് തിരികെ ചോദിക്കുകയെന്ന് താന്‍ നിതയോട് തിരിച്ചു ചോദിച്ചു. പണം മുടക്കിയത് മുഴുവന്‍ തന്റെ അക്കൗണ്ടില്‍ നിന്നാണെന്നതിന്റെ തെളിവുകളുണ്ടെന്നും മോന്‍സണ്‍ പറയുന്നു.