Connect with us

Kerala

സ്വന്തം അമ്മയെ അപമാനിച്ച ആള്‍ക്കായി വോട്ട് ചോദിക്കേണ്ടിവരുന്നത് കെ മുരളീധരന്റെ ഗതികേട്: കെ സുരേന്ദ്രന്‍

കെ മുരളീധരനെ പരോക്ഷമായി ബി ജെ പിയിലേക്ക് ക്ഷണിക്കുകയും ചെയ്തു സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | സ്വന്തം അമ്മയെ അപമാനിച്ച ആള്‍ക്കായി വോട്ട് ചോദിക്കേണ്ടിവരുന്നത് കെ മുരളീധരന്റെ ഗതികേടാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആട്ടുംതുപ്പും സഹിച്ച് കെ മുരളീധരന്‍ എന്തിന് കോണ്‍ഗ്രസില്‍ തുടരുന്നുവെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അസംതൃപ്തനായി കോണ്‍ഗ്രസ്സില്‍ കഴിയുന്ന കെ മുരളീധരനെ പരോക്ഷമായി ബി ജെ പിയിലേക്ക് ക്ഷണിക്കുകയും ചെയ്തു സുരേന്ദ്രന്‍. മുരളീധരനോട് സഹതാപമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കെ മുരളീധരന്‍ കോണ്‍ഗ്രസ് വിട്ട് പോകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ മുരളീധരന്‍ ഒരിക്കലും ബി ജെ പിയില്‍ പോകില്ല. മുരളീധരനെ ബി ജെ പിയിലേക്ക് ക്ഷണിച്ച ആള്‍ക്കാണ് തെറ്റ് പറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് കോണ്‍ഗ്രസിന്റെ പോരാട്ടം ഇടതുപക്ഷവുമായെന്നും ചെന്നിത്തല പറഞ്ഞു. രാഹുല്‍ മാങ്കുട്ടത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ പാലക്കാട് ജയിക്കും. ഇശ്രീധരന്‍ നിന്നിട്ട് ജയിച്ചില്ല. മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

Latest