Connect with us

National

ഡീകാപ്രിയോയെ അസമിലേക്ക് ക്ഷണിച്ച് ആസാം മുഖ്യമന്ത്രി

ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ സംരക്ഷിക്കാനുള്ള അസം സര്‍ക്കാരിന്റെ ശ്രമങ്ങളെ നടന്‍ അഭിനന്ദിച്ചതിനെ തുടര്‍ന്നാണ് ക്ഷണം

Published

|

Last Updated

ഗുവാഹത്തി| ഹോളിവുഡ് താരം ലിയനാര്‍ഡോ ഡീകാപ്രിയോയെ അസാമിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ സംരക്ഷിക്കാനുള്ള അസം സര്‍ക്കാരിന്റെ ശ്രമങ്ങളെ നടന്‍ അഭിനന്ദിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി താരത്തെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്.

അസമിലെ കാസിരംഗ ദേശീയോദ്യാനം ഒറ്റക്കൊമ്പന്‍മാരായ കാണ്ടാമൃഗങ്ങളുടെ കേന്ദ്രമാണ്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്ന അസം സര്‍ക്കാരിനെ ലിയനാര്‍ഡോ ഡീകാപ്രിയോ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അഭിനന്ദിച്ചിരുന്നു..

1977-ന് ശേഷം പ്രദേശത്ത് കാണ്ടാമൃഗങ്ങളെ വേട്ടയാടിയിട്ടില്ലെന്നും താരം പറഞ്ഞു.

 

Latest