National
കോണ്‍ഗ്രസ്സ് സനാതന വിരുദ്ധ പാര്‍ട്ടിയെന്ന് അസം മുഖ്യമന്ത്രി
കോണ്‍ഗ്രസ്സ് അധിക കാലം നിലനില്‍ക്കില്ലെന്നും ഹിമന്ത ബിശ്വ ഷര്‍മ

പ്രയാഗരാജ് | വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരണ കുംഭ മേള പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ഷര്‍മ. കോണ്‍ഗ്രസ്സ് സനാതന വിരുദ്ധ പാര്‍ട്ടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ത്രിവേണി സംഗത്തില്‍ സ്നാനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം.
വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി ഒരിക്കലും കുംഭ മേളയെ അങ്ങനെ വിശേഷിപ്പിക്കരുതായിരുന്നു. പകരം വെസ്റ്റ് ബംഗാളിലെ ജനങ്ങളുടെ വികസനത്തിന് വേണ്ടി ഇവിടെ വന്ന് പുണ്യ സ്നാനം ചെയ്യാന്‍ അപേക്ഷിക്കുകയാണ്. കോണ്‍ഗ്രസ്സ് സനാതന വിരുദ്ധ പാര്‍ട്ടിയാണെന്നും അധിക കാലം നിലനില്‍ക്കില്ലെന്നും ഷര്‍മ കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----